സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷാ ഫലം ജൂലൈ 15നകം പ്രഖ്യാപിക്കും

സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷാ ഫലം ജൂലൈ 15നകം പ്രഖ്യാപിക്കും. സിബിഎസ്ഇയുടെ നിർദേശങ്ങൾ പൂർണമായും അംഗീകരിച്ച കോടതി, ജൂലൈ 1മുതൽ 15 വരെ പ്രഖ്യാപിച്ചിരുന്ന പരീക്ഷകളുമായി ബന്ധപ്പെട്ടുള്ള എല്ലാ ഹർജികളും റദ്ദാക്കി. ഐസിഎസ്ഇയുടെ കാര്യത്തിൽ പ്രത്യേക വിജ്ഞാപനം ഇറക്കാൻ കൗൺസിലിനോട് നിർദേശിച്ചു.

പത്തും പന്ത്രണ്ടും ക്ലാസുകളുടെ മൂല്യ നിർണയ രീതി ഒരേപോലെയായിരിക്കും. അവസാന മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തിൽ ഗ്രേഡ് നിശ്ചയിക്കും. സിബിഎസ്ഇ ഇന്റേണൽ അസസ്‌മെന്റ് മാർക്ക് കൂടി പരിഗണിച്ചാവും ഫലപ്രഖ്യാപനം. ഭാവിയിൽ പരീക്ഷ നടത്തണമോയെന്ന കാര്യത്തിൽ സിബിഎസ്ഇയ്ക്ക് തീരുമാനിക്കാം.
ഏറ്റവും മികച്ച മാർക്ക് നേടിയ മൂന്നു വിഷയങ്ങളുടെ ശരാശരി മാർക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങൾക്കു നൽകുക. മൂന്നു പരീക്ഷ മാത്രം എഴുതിയവർക്ക് ഏറ്റവും മികച്ച മാർക്കു ലഭിച്ച രണ്ടു വിഷയങ്ങൾക്കു ലഭിച്ച മാർക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങൾക്കു ലഭിക്കുക. മാർക്ക് കുറവെന്ന തോന്നുന്ന വിദ്യാർത്ഥികൾക്ക് ഓപ്ഷണൽ പരീക്ഷ നടത്തും. ഓപ്ഷണണൽ പരീക്ഷ എഴുതുന്നവർക്ക് അതിൽ ലഭിക്കുന്ന മാർക്കാവും ഫലപ്രഖ്യാപനത്തിനായി പരിഗണിക്കുക.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ജൂലൈ 1 മുതൽ 15 വരെ പരീക്ഷ നടത്തിയാൽ വിദ്യാർത്ഥികളെ അത് വലിയതേതിൽ ബാധിക്കുമെന്നാണ് രക്ഷകർത്താക്കൾ ആശങ്ക ഉർത്തിയിരുന്നു. ഇതിൽ സിബിഎസ്ഇയുടെ വാദം കേൾക്കുയായിരുന്നു സുപ്രിംകോടതി. സാഹചര്യം അനുവദിക്കുകയാണെങ്കിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് സിബിഎസ്ഇയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ, നിലവിലെ തീരുമാനം അനുസരിച്ച് ഇന്റേണൻ മാർക്ക് അസസ്‌മെന്റിന്റെ അടിസ്ഥാനത്തിലാവും ഗ്രേഡ് നിശ്ചയിക്കുക.

Story highlight: CBSE, ICSE exam results to be announced on July 15

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top