കേന്ദ്രം അഭിനന്ദിച്ചിട്ടില്ല; കൊവിഡിനെതിരായ യുദ്ധത്തിനിടെ മുഖ്യമന്ത്രി അല്‍പ്പത്തരം കാണിക്കരുത്; കേന്ദ്രമന്ത്രി വി മുരളീധരന്‍

മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്രം അയച്ച കത്ത് അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ചു. പ്രവാസി മടക്കത്തില്‍ പ്രായോഗിക സമീപനം സ്വീകരിക്കണമെന്നാണ് അറിയിച്ചത്. കൊവിഡ് യുദ്ധത്തിനിടയില്‍ അല്‍പത്തരം കാണിക്കുന്നത് മലയാളികളെ ആകെ അപഹാസ്യരാക്കും. കൊവിഡ് പ്രതിരോധത്തില്‍ കേരളം ഏറെ പിന്നിലാണെന്നും വി മുരളീധരന്‍ വിമര്‍ശിച്ചു.
കോംപ്ലിമെന്റും കണ്‍ഗ്രാജുലേഷനും തമ്മിലുള്ള അര്‍ത്ഥ വ്യത്യാസം അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരിക്കുന്നത്. കൊവിഡ് പരിശോധനയെയും പിപിഇ കിറ്റിനെയും സംബന്ധിച്ച ഒരു പരാമര്‍ശവും കേന്ദ്രത്തിന്റെ കത്തില്‍ ഇല്ല. ആദ്യം സ്വീകരിച്ച അപ്രായോഗിക സമീപനം തിരുത്തിയതിനാണ് കേന്ദ്രം അഭിനന്ദിച്ചത്. പ്രായോഗിക സമീപനം സ്വീകരിക്കുന്നത് നല്ലതാണ്. കിറ്റും കൊവിഡ് പരിശേധനയും എന്ന അപ്രായോഗിക സമീപനം മാറ്റി മാസ്‌കും ഫേസ് ഷീല്‍ഡുമായി വരിക എന്ന പ്രായോഗിക സമീപനം സ്വീകരിക്കുന്നത് നല്ലതാണ്. നേരത്തെ വച്ച നിബന്ധനകളില്‍ നിന്ന് കേരളം പിന്മാറി എന്ന കാര്യം ഗള്‍ഫിലെ അംബാസിഡര്‍മാരെ അറിയിക്കാം എന്ന് പറയുന്നത് അഭിനന്ദനമാണെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കരുത്.
കത്ത് ഇടപാടുകളില്‍ ഔപചാരികമായ വാക്കുകള്‍ ഉപയോഗിച്ചതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഉപയോഗിക്കുന്നത്. പിആര്‍ വര്‍ക്കിന് വേണ്ടി കത്തിനെ ഉപയോഗിക്കുന്നതിനെ അല്‍പ്പത്തരം എന്ന് മാത്രമാണ് പറയേണ്ടത്. നമ്മള്‍ ഒരുയുദ്ധം നേരിട്ടുകൊണ്ടിരിക്കുകയാണ്. ആ യുദ്ധം ജയിച്ചതിന്റെ പേരില്‍ മേനി നടിക്കാം. യുദ്ധം ജയിച്ചുവെന്ന് പറഞ്ഞ് പിആര്‍ വര്‍ക്ക് നടത്താം. യുദ്ധത്തിനിടയില്‍ ഇതുപോലുള്ള അല്‍പത്തരം കാണിക്കുന്നത് മലയാളികളെ മുഴുവന്‍ പരിഹാസരാക്കുകയല്ലേ. കോംപ്ലിമെന്റ് എന്ന വാക്കിന്റെ പേരില്‍ പിആര്‍ വര്‍ക്ക് നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു മാത്രമല്ല കത്ത് എഴുതുന്നത്. പല സംസ്ഥാനങ്ങള്‍ക്കും കത്തുകള്‍ എഴുതാറുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Story Highlights: Center did not appreciate kerala Union Minister V Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here