കഴക്കൂട്ടം ടെക്‌നോസിറ്റിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ കളിമണ്‍ ഖനനത്തിന് നീക്കമെന്ന് ആരോപണം

Clay mining in place acquired for Technocity Kazhakuttam

കഴക്കൂട്ടം ടെക്‌നോസിറ്റിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ സുപ്രിംകോടതി വിധി മറികടന്ന് കളിമണ്‍ ഖനനത്തിന് നീക്കമെന്ന് ആരോപണം. കെംഡലിന്റെ നേതൃത്വത്തില്‍ വലിയ അഴിമതിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഖനന നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.

ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട വികസനമായ ടെക്‌നോസിറ്റിക്കായി പളളിപ്പുറത്ത് കണ്ടെത്തിയ സ്ഥലത്ത് കേരളാ സ്റ്റേറ്റ് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കളിമണ്‍ ഖനനത്തിന് നീക്കം നടക്കുന്നതായാണ് ആക്ഷേപം. കണ്ണൂര്‍ പാപ്പിനിശേരിയിലെ കേരള ക്ലേയ്‌സ് ആന്റ് സിറാമിക്‌സ്, കൊല്ലം കുണ്ടറ സിറാമിക്‌സ് എന്നീ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് പളളിപ്പുറത്ത് ഖനനനീക്കമെന്നാണ് ആരോപണം. പമ്പയിലെ മണല്‍വാരലിന് സമാനമായ അഴിമതി നീക്കം പളളിപ്പുറത്തുമുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഖനന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു. പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്തുണ്ട്.

 

Story Highlights: Clay mining in place acquired for Technocity Kazhakuttam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top