പത്തനംതിട്ട ജില്ലയില്‍ ഇന്ന് നാലുപേര്‍ക്ക് കൂടി കൊവിഡ്

covid

പത്തനംതിട്ട ജില്ലയില്‍ ഇന്ന് നാലുപേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നും വന്നതാണ്. കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല, പൊടിയാടി സ്വദേശിയായ 28 വയസുകാരന്‍, സൗദിയില്‍ നിന്നും എത്തിയ അരുവാപുലം, ഐരവണ്‍ സ്വദേശിയായ 61 വയസുകാരന്‍, സൗദിയില്‍ നിന്നും എത്തിയ എഴുമറ്റൂര്‍ സ്വദേശിയായ 45 വയസുകാരന്‍, ഡല്‍ഹിയില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 51 വയസുകാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 267 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 178 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 172 പേര്‍ ജില്ലയിലും ആറുപേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതുകൂടാതെ കോട്ടയം ജില്ലയില്‍ നിന്നും ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഓരോ രോഗികള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 75 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എട്ടുപേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും റാന്നി മേനാംതോട്ടം കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ 74 പേരും പന്തളം അര്‍ച്ചന കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ 26 പേരും ചികിത്സയിലാണ്. സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ആകെ 88 പേരാണ് രോഗമുക്തരായത്. ഇന്ന് ജില്ലയില്‍ ആരും രോഗമുക്തരായിട്ടില്ല.

 

Story Highlights : covid19, coronavirus, pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top