കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു; ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു. ജൂലൈ ഒന്ന് മുതൽ പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ തീരുമാനിച്ചു. സർക്കാർ കുടിശിക തീർത്ത് നൽകാത്തതാണ് പിന്മാറ്റത്തിന് കാരണം. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.
കാരുണ്യ ആരോഗ്യ പദ്ധതിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികൾക്ക് 190 കോടി രൂപയാണ് കുടിശിക ഇനത്തിൽ സർക്കാർ നൽകാനുള്ളത്. ഇത് തീർത്ത് നൽകാതെ പദ്ധതിയുമായി സഹകരിച്ചു മുന്നോട്ട് പോകാനാകില്ലെന്നാണ് മാനേജ്മെന്റുകളുടെ തീരുമാനം.
read also: 5000 രൂപ കൈക്കൂലി വാങ്ങിയ സബ് രജിസ്ട്രാർ ബീനയ്ക്ക് അഞ്ച് ലക്ഷം പിഴയും ഏഴ് വർഷം കഠിന തടവും
സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ തീരുമാനം കാരുണ്യ പദ്ധതിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ജൂലൈ ഒന്ന് മുതൽ പുതിയ സ്‌കീം ആരംഭിക്കാൻ ഇരിക്കെയാണ് പദ്ധതിക്ക് തിരിച്ചടി ഉണ്ടാകുന്നത്. പുതിയ സ്‌കീമിന്റെ നിരക്കിൽ മാറ്റം വരുത്തണമെന്ന ആവശ്യവും സ്വാകാര്യ ആശുപത്രികൾ ഉയർത്തുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ സർക്കാർ സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തി കുടിശികയുടെ 30 ശതമാനം നൽകിയെങ്കിലും ബാക്കി തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ പിന്നോട്ട് പോയതാണ് മാനേജ്മെന്റുകൾ കടുത്ത നിലപാടിലേക്ക് നീങ്ങാൻ കാരണമായത്.
story highlights- karunya medical scheme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here