തൃശൂർ ജില്ലയിൽ 22 പേർക്ക് കൊവിഡ് പോസിറ്റീവ്

തൃശൂർ ജില്ലയിൽ 22 പേർക്ക് കൊവിഡ് പോസിറ്റീവ്. വിദേശത്ത് നിന്നെത്തിയ 14 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂത തെരുവിൽ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ 38 വയസ്സുകാരിയായ പഴഞ്ഞി സ്വദേശിക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച വെസ്റ്റ് ബംഗാളിൽ നിന്ന് വന്ന രണ്ട് പേർ ചാലക്കുടിയിൽ വൈദ്യുതി സംബന്ധമായ ജോലിക്കായി കൊണ്ടുവന്ന 35 പേരിൽ ഉൾപ്പെടുന്നതാണ്. ഇതോടെ ഈ സംഘത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. കൊയമ്പത്തൂർ, ചെന്നൈ എന്നിവടങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും, ബംഗലൂരുവിൽ നിന്നെത്തിയ ഒരാൾക്കും കൊവിഡ് പോസിറ്റീവായി.
കുവൈറ്റിൽ നിന്നെത്തിയ ഏഴ് പേർക്കും, ഈജിപ്ത്, ദുബൈ, മസ്‌ക്കറ്റ്, ഖസാക്കിസ്ഥാൻ, ഖത്തർ, ബഹ്‌റൈൻ, യുഎഇ എന്നിവടങ്ങളിൽ നിന്നെത്തിയ ഓരോർത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആറ് പേർ രോഗ മുക്തരായി. നിലവിൽ 142 പേരാണ് ചികിത്സയിലുള്ളത്.
Story Highlights- 22 confirmed covid thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here