Advertisement

മലപ്പുറത്ത് 5 പേർക്ക് രോഗം സ്ഥിരീകരിച്ചത് സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ; ജില്ലയിൽ ഇന്ന് 47 പേർക്ക് കൊവിഡ്

June 27, 2020
Google News 1 minute Read
five confirmed covid sentinel surveillance

മലപ്പുറം ജില്ലയിൽ ഇന്ന് 47 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ പത്ത് പേർക്ക് രോഗം ബാധിച്ചിരിക്കുന്നത് സമ്പർക്കത്തിലൂടെയാണ്. ഇതിൽ നാല് പേർക്ക് നേരിട്ട് രോഗികളിൽ നിന്നും അഞ്ച് പേർക്ക് സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ കണ്ണൂരിൽ നിന്നും 16 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 21 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുമെത്തിയവരാണ്. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കു പുറമെ ജില്ലയിൽ ചികിത്സയിലുള്ള ഇതര ജില്ലക്കാരായ മൂന്ന് പേർക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് സാമൂഹ്യവാപനം പരിശോധിക്കുന്നതിനാണ് സെന്റിനൽ സർവെയ്‌ലൻസ്. രോഗവ്യാപനത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള സൂചനയും പരിശോധന നമുക്ക് നൽകും. സെന്റിലൻസ് സർവെയ്‌സലൻസ് പരിശോധനയിൽ മലപ്പുറത്ത് 5 പേർക്ക് രോഗം സ്ഥിരീകരിച്ചത് ഏറെ ആശങ്കയോടെയാണ് നോക്കി കാണുന്നത്.

Story Highlights- five confirmed covid sentinel surveillance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here