കൊവിഡ് ചികിത്സയ്ക്ക് ഇന്ത്യയിൽ ഡെക്‌സാമെത്താസോൺ മരുന്ന് ഉപയോഗിക്കാൻ തീരുമാനം

കൊവിഡ് ചികിത്സയ്ക്ക് ഡെക്‌സാമെത്താസോൺ മരുന്ന് ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. പുതുക്കിയ ക്ലിനിക്കൽ മാനേജ്‌മെന്റ് പ്രോട്ടോക്കോളിൽ മരുന്ന് ഉൾപ്പെടുത്തി.
ഓക്‌സിജൻ സഹായം നൽകുന്ന രോഗികൾക്കും, കടുത്ത ആസ്ത്മ രോഗികൾക്കും മരുന്ന് നൽകും. വിലകുറഞ്ഞ മരുന്നായ ഡെക്‌സാമെത്താസോൺ വെന്റിലേറ്ററിൽ കഴിയുന്ന രോഗികൾക്കും ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞർ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു.
60 വർഷങ്ങളിലേറെയായി വിപണിയിലുള്ള മരുന്നാണ് ഡെക്‌സാമെതസോൺ. ഓക്‌സ്‌ഫോർഡ് സർവകലാശാല നടത്തിയ പഠനത്തിലാണ് വെന്റിലേറ്റർ രോഗികളിലെ മരണനിരക്ക് 35 ശതമാനം കുറയ്ക്കാൻ മരുന്നിന് സാധിച്ചുവെന്ന് കണ്ടെത്തിയിരിക്കുന്നത്. ഗുരുതരാവസ്ഥയിലായ രോഗികളിൽ മാത്രമേ ഡെസ്‌കാമെതസോൺ ഉപയോഗിക്കാവൂ എന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്.
Story Highlights- India Allows Use Of dexamethasone for covid patients
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here