മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ ഒന്നരലക്ഷം കടന്നു

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ ഒന്നരലക്ഷം കടന്നു. പുതിയതായി 5024 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
ആദ്യമായാണ് രാജ്യത്തെ ഒരു സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ഒരു ദിവസം അയ്യായിരം കടക്കുന്നത്. രണ്ട് ദിവസം കൊണ്ട് പതിനായിരത്തിനടുത്ത് കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉണ്ടായത്. 48 മണിക്കൂറിനിടെ 91 മരണവും ഡെത്ത് ഓഡിറ്റിലൂടെ 84 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 7106 ആണ് സംസ്ഥാനത്തെ ആകെ മരണസംഖ്യ. 1,52,765 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.
മുംബൈ, താനെ, പൂനെ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ കഴിഞ്ഞദിവസം ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. താനെയില്‍ ആകെ രോഗബാധിതരുടെ എണ്ണം 30,000 കടന്നു. ജൂലൈ, ഓഗസ്റ്റ് മാസത്തില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. ഐസിയു കിടക്കകളും ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും സംസ്ഥാനം വര്‍ധിപ്പിക്കുകയാണ്.
Story Highlights: Over 1 lakh covid cases in Maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here