കൊവിഡ് വ്യാപനം തടയാൻ ഡൽഹിയിൽ സെറോ സർവേ

രോഗവ്യാപനം തടയാൻ ഡൽഹിയിൽ ഇന്ന് മുതൽ സെറോ സർവേ ആരംഭിച്ചു. സംസ്ഥാനത്ത് പരിശോധനകൾ നാലിരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ ഒന്നര ലക്ഷം കടന്നു. സംസ്ഥാനത്ത് പുതുതായി 5024 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതിദിന കൊവിഡ് കണക്കുകൾ ഡൽഹിയിൽ വർധിക്കുന്ന സാഹചര്യത്തിലാണ് രോഗ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നത്. ജൂലൈ 10 വരെ ഡൽഹിയിലെ എല്ലാ പ്രായക്കാരുമായ ഇരുപതിനായിരം പേരിൽ സെറോ സർവേ നടത്തും. കൂടാതെ പരിശോധനകളുടെ എണ്ണം നാലിരട്ടിയായി വർധിപ്പിച്ചു. ഇന്നലെ മാത്രം 21,144 പരിശോധനകളാണ് ഡൽഹിയിൽ നടത്തിയത്. ആശുപത്രിയിൽ കിടക്കകളുടെ അഭാവം പരിഹരിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ.
Read Also: പ്രധാനമന്ത്രി കൊവിഡിനോട് അടിയറവ് പറഞ്ഞിരിക്കുന്നു; രാഹുൽ ഗാന്ധി
ഡൽഹിയിലെ ഹിന്ദുറാവു ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ സമരം ആരംഭിച്ചു. ശമ്പളം മുടങ്ങിയതിനാലും സുരക്ഷാ കിറ്റുകൾ ഇല്ലാത്തതിനാലും ആണ് സമരം ആരംഭിച്ചത്. കൊവിഡ് മരണമുണ്ടായാൽ 48 മണിക്കൂറിനകം അറിയിക്കണമെന്ന് ആശുപത്രികൾക്ക് ബിഎംസി നിർദേശം നൽകി. ജൂലൈ ഒന്ന് മുതൽ നിർദേശം കർശനമായി പാലിക്കണമെന്നും ബിഎംസി അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് പതിനായിരത്തിനടുത്ത് കൊവിഡ് കേസുകളാണ് കൊവിഡ് പിടിമുറുക്കിയ മറ്റൊരു സംസ്ഥാനമായ മഹാഷ്ട്രയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
delhi covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here