അനൂപ് മേനോനും രഞ്ജിത്തും ഒരുമിക്കുന്ന ‘കിംഗ് ഫിഷ്’; ട്രെയിലർ

അനൂപ് മേനോന്റെ ‘കിംഗ് ഫിഷ്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. രഞ്ജിത്തും അനൂപ് മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും അനൂപ് മേനോന്റേതാണ്. ദുരൂഹത നിറഞ്ഞ കഥാപശ്ചാത്തലമാണ് സിനിമയുടെത്.

രഞ്ജിത്ത് അവതരിപ്പിക്കുന്ന ദശരഥ വർമ എന്ന കഥാപാത്രത്തെ മുൻനിർത്തിയാണ് ചിത്രം മുൻപോട്ട് പോകുന്നത്. അനൂപ് മേനോൻ സിനിമയിൽ അഭിനയിച്ചിരിക്കുന്നത് ഈ കഥാപാത്രത്തിന്റെ സുഹൃത്തായാണ്.

Read Also: ഡോക്ടർമാരുടെ കൂട്ടായ്മയിൽ ഷോർട്ട് ഫിലിം; ‘ഡോക്ടർ കൊവിഡ്; ഈ കാലവും കടന്നുപോകും’

നിരഞ്ജന അനൂപ്, ദുർഗ കൃഷ്ണ, ദിവ്യാ പിള്ള, നന്ദു, ഇർഷാദ് അലി തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്. ചിത്രം നിർമിച്ചിരിക്കുന്നത് ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ് കോയ. ചിത്രത്തിന്റെ ഡിഒപി മഹാദേവൻ തമ്പിയാണ്. സംഗീത സംവിധാനം രതീഷ് വേഗ നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്.

അനൂപ് മേനോൻ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തിരക്കഥയൊരുക്കുന്ന ചിത്രമാണ് കിംഗ് ഫിഷ്. എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമയ്ക്ക് വേണ്ടിയാണ് താരം അവസാനമായി തിരക്കഥ എഴുതിയത്. ബ്യൂട്ടിഫുൾ, കോക്ടെയിൽ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അനൂപ് മേനോൻ തിരക്കഥ എഴുതിയിട്ടുണ്ട്.

king fish malayalam movie, anoop menon, renjith

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top