മലയാള സിനിമയിൽ മാഫിയകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ എക്‌സിക്യൂട്ടിവ് യൂണിയന് ഫെഫ്കയുടെ കത്ത്

b unnikrishnan letter to fefka executive union

മലയാള സിനിമയിൽ മാഫിയകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ എക്‌സിക്യൂട്ടിവ് യൂണിയന് ഫെഫ്കയുടെ കത്ത്. മലയാള സിനിമയിൽ ഗൂഢ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യണമെന്നും മാഫിയ സംഘങ്ങൾ കടന്നു കൂടിയിട്ടുണ്ടെന്നും അവരെ ചെറുക്കണമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ കത്തിൽ പറഞ്ഞു. കത്തിന്റെ പകർപ്പ് 24 ന് ലഭിച്ചു.

തൊഴിൽപരമായ സംരക്ഷണം എല്ലാവർക്കും നൽകണമെന്നാണ് കത്തിലെ ഉള്ളടക്കം. നടൻ നീരജ് മാധവിന്റെ വെളിപ്പെടുത്തലിന്റെയും ഷംന കാസിം വിവാദത്തിന്റെയും അടിസ്ഥാനത്തിലാണ് ഫെഫ്ക കത്തയച്ചത്. ഷംന കാസിം വിവാദത്തിൽ മലയാള സിനിമയിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഫെഫ്ക പരിശോധിക്കും.

നീരജ് മാധവിന്റെ വാക്കുകൾ ഗൗരവത്തോടെ എടുക്കണമെന്നും ഒരു നടനോ, നടിക്കോ, സാങ്കേതിക പ്രവർത്തകനോ വിവേചനം നേരിടുന്ന സാഹചര്യം മലയാളസിനിമയിൽ ഉണ്ടാവരുതെന്നും കത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറയുന്നു. ഇത് ഉറപ്പാക്കാൻ ഏറ്റവും പ്രതിബദ്ധതയോടെ പെരുമാറേണ്ടതും വിഷയത്തിൽ ക്രിയാത്മകമായ പങ്ക് വഹിക്കേണ്ടതും ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനാണെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു.

Story Highlights- b unnikrishnan letter to fefka executive union

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top