കൊവിഡ് സ്ഥിരീകരിച്ച ഗുരുവായൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ സഞ്ചരിച്ച റൂട്ട് പുറത്ത്

കൊവിഡ് സ്ഥിരീകരിച്ച ഗുരുവായൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ സഞ്ചരിച്ച ബസ് റൂട്ട് പുറത്ത്. ജൂൺ 15, 22, 25 തീയതികളിൽ ജോലി ചെയ്ത ബസ് റൂട്ടിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ജൂൺ 15നും 22നും ഗുരുവായൂർ-പാലക്കാട് റൂട്ടിൽ സഞ്ചരിച്ച ആർപിസി 108 നമ്പർ ബസിലാണ് കണ്ടക്ടർ യാത്ര ചെയ്തത്. ഈ രണ്ട് തീയതികളിലും രാവിലെ 8.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 11 മണിക്ക് ബസ് പാലക്കാടെത്തി. പാലക്കാട് നിന്ന് രാവിലെ 11.45 ന് പുറപ്പെട്ട ബസ് ഉച്ചയ്ക്ക് രണ്ടേകാലോടെ ഗുരുവായൂർ എത്തി. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട ബസ് വൈകിട്ട് 5.30 ഓടെ പാലക്കാട് എത്തി. ഇവിടെ നിന്ന് ആറ് മണിയോടെ പുറപ്പെട്ട ബസ് രാത്രി എട്ടരയോടെ ഗുരുവായൂർ എത്തി യാത്ര അവസാനിപ്പിച്ചു.

ജൂൺ 25ന് ആർ.പി.സി 718 ബസ് ഗുരുവായൂർ-വാടാനപ്പള്ളി-തൃശൂർ-വൈറ്റില റൂട്ടിലാണ് സർവീസ് നടത്തിയത്. രാവിലെ 8.45ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട ബസ് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വൈറ്റിലയിലെത്തി. വൈറ്റിലയിൽ നിന്ന് 12.30ന് പുറപ്പെട്ട ബസ് 3.30ന് ഗുരുവായൂരിൽ എത്തി. തുടർന്ന് വൈകിട്ട് 4.25ന് ഗുരുവായൂർ-കുന്നംകുളം വഴി 6.30ന് അങ്കമാലിയിലെത്തി. അങ്കമാലിയിൽ നിന്ന് 6.45ന് പുറപ്പെട്ട് രാത്രി ഒമ്പതിന് ഗുരുവായൂരിലെത്തി യാത്ര അവസാനിപ്പിച്ചു.

read also: സംസ്ഥാനത്ത് ഇന്ന് പതിമൂന്ന് ഹോട്ട്‌സ്‌പോട്ടുകൾ

മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർക്ക് ജൂൺ 27നാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ യാത്രക്കാർ, ജീവനക്കാർ എന്നിവർ അടിയന്തരമായി അതത് പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ട ശേഷം ഹോം ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗുരുവായൂർ പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറുമായി ബന്ധപ്പെടാം. ഫോൺ: 9400541374

Story highlights- KSRTC, guruvayoor, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top