സാമൂഹ്യ വ്യാപന ആശങ്കയിൽ മലപ്പുറം ജില്ല; 5 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ രോഗം

സാമൂഹ്യ വ്യാപന ആശങ്കയിൽ മലപ്പുറം ജില്ല. ജില്ലയിൽ രോഗം സ്ഥിരീകരിച്ച 5 ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ നാലു പഞ്ചായത്തുകളും പൊന്നാനിയിലെ 47 വാർഡുകളും, പുൽപ്പറ്റ പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടോൺമെൻറ് സോണുകളാക്കി മാറ്റി.
എടപ്പാൾ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം കണ്ണഞ്ചിറ സ്വദേശി, ഇതേ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ്മാരായ എടപ്പാൾ തുയ്യംപാലം സ്വദേശിനി, വട്ടംകുളം ശുകപുരം സ്വദേശിനി, എടപ്പാൾ ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം ശുകപുരം സ്വദേശി, സ്റ്റാഫ് നഴ്സ് എടപ്പാൾ പൊറൂക്കര സ്വദേശിനി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയാണ് രോഗബാധ കണ്ടെത്തിയത്. എന്നാൽ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് സാമൂഹ്യ വ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ വട്ടംകുളം, എടപ്പാൾ, മാറഞ്ചേരി, ആലങ്കോട് പഞ്ചായത്തുകൾ പൂർണമായും പൊന്നാനി മുൻസിപ്പാലിറ്റിയിലെ 1, 2, 3, 50,51 വാർഡുകളൊഴികെയുള്ള 47 വാർഡുകളും ,പുൽപ്പറ്റ പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്‌മെന്റു സോണുകളാക്കി മാറ്റി.
നിലവിൽ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചിട്ടില്ലങ്കിലും ജില്ലയിൽ രോഗ വ്യാപന സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ ആളുകൾ അനാവശ്യമായി പുറത്ത് ഇറങ്ങുന്നതും, കൂട്ടം കൂടന്നതും ഒഴിവാക്കാനും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ട്, കണ്ടയ്‌ന്മെന്റ് മേഖലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കര്ശനമാക്കുകയും ചെയ്തു. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 466 ആയി. 224 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.
Story highlight: Malappuram district on social outreach concern 5 Health workers get sick through contact
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here