ഷംന കാസിം ബ്ലാക്ക്‌മെയിൽ കേസ് : നടിയുടെ നമ്പർ നൽകിയ നിർമാതാവിനെ പൊലീസ് ചോദ്യം ചെയ്യും

police interrogate producer who gave shamna kasim number

ഷംന കാസിം ബ്ലാക്ക്‌മെയിൽ കേസിൽ നടിയുടെ നമ്പർ നൽകിയ നിർമാതാവിനെ പൊലീസ് ചോദ്യം ചെയ്യും. ഷംന കാസിമിന്റെ നമ്പർ നൽകിയത് തൃശൂർ സ്വദേശിയായ നിർമാതാവാണെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. എന്നാൽ കേസിൽ സിനിമാക്കാർക്ക് പങ്കില്ലെന്ന് ബി.ഉണ്ണികൃഷ്ണൻ പറയുന്നു.

തട്ടിപ്പ് കേസിൽ സിനിമാ മേഖലയിലെ ആർക്കും തന്നെ പങ്കില്ലെന്നും മാഫിയ സംഘത്തെ സിനിമയിൽ നുഴഞ്ഞു കയറാൻ അനുവദിക്കില്ലെന്നുമാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറയുന്നത്. അതേസമയം, കേസിലെ മുഖ്യപ്രതി റഫീഖിന്റെ സഹോദരനായ ഹാരിസിന് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഹെയർ സ്‌റ്റൈലിസ്റ്റാണ് ഹാരിസ്. ഷംന കാസിമിനെ വിളിച്ചത് ഹാരിസാണെന്നും പ്രതികൾ മൊഴി നൽകിയിരുന്നു.

അതിനിടെ ഷംന കാസിം കേസിലെ പ്രതിക്കെതിരെ തൃശൂരിൽ പുതിയ കേസ് രജസിറ്റർ ചെയ്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെന്ന് പരാതി. വീട്ടമ്മയുടെ പരാതിയിൽ വാടാനപ്പിളളി പൊലീസാണ് കേസെടുത്തിരിക്കുന്നത്. അമ്പലത്ത് റഫീഖ് , സലാം ഉൾപ്പെടെ അഞ്ചു പേർക്കെതിരെയാണ് കേസ്.

Story Highlights- police interrogate producer who gave shamna kasim number

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top