രാജസ്ഥാനിൽ സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷയ്‌ക്കെതിരെ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി

Supreme court judges imprisonment

രാജസ്ഥാനിൽ നാളെയും ചൊവ്വാഴ്ചയുമായി നിശ്ചയിരിക്കുന്ന സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷയ്‌ക്കെതിരെ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി. ഞായറാഴ്ച അടിയന്തര സിറ്റിംഗ് നടത്തി വാദം കേട്ട ശേഷമാണ് നടപടി.

കൊവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് ബിക്കാനീർ സ്വദേശിയായ രക്ഷിതാവാണ് കോടതിയെ സമീപിച്ചത്. അക്കാദമിക് വിഷയങ്ങളിൽ കോടതികൾ മിനിമം ഇടപെടൽ മാത്രമേ നടത്താൻ പാടുള്ളുവെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രാജസ്ഥാൻ സർക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

Story highlight:SupremeCourt rejects CBSE Class 10, 12 examination in Rajasthan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top