വനിതാ ക്രിക്കറ്റിലേക്ക് ആരാധകരെ ആകർഷിക്കാൻ പിച്ചിന്റെ നീളം കുറക്കണമെന്ന നിർദ്ദേശം; ആഞ്ഞടിച്ച് ശിഖ പാണ്ഡെ

വനിതാ ക്രിക്കറ്റിലേക്ക് ആരാധകരെ ആകർഷിക്കാൻ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന നിർദ്ദേശത്തോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ശിഖ പാണ്ഡെ. നിയമങ്ങൾ മാറ്റിയല്ല, മാർക്കറ്റ് ചെയ്താണ് വനിതാ ക്രിക്കറ്റിലേക്ക് ആരാധകരെ ആകർഷിക്കേണ്ടതെന്ന് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ശിഖ പറഞ്ഞു.
Read Also: കൊവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി മിതാലി രാജ് അടക്കമുള്ള വനിതാ ക്രിക്കറ്റ് താരങ്ങൾ
‘ഒളിംപിക്‌സിലെ 100 മീറ്റര്‍ വനിതകളുടെ ഓട്ടത്തില്‍, പുരുഷ വിഭാഗം 100 മീറ്ററില്‍ ഓടുന്ന താരത്തിന്റെ അതേ സമയം കണ്ടെത്താന്‍ വനിതകളുടേത് 80 മീറ്ററായി ചുരുക്കുന്നില്ല. വനിതാ ക്രിക്കറ്റില്‍ പിച്ചിന്റെ നീളം കുറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനെ സംശയത്തോടെ കാണേണ്ടതാണ്. പന്തിന്റെ വലിപ്പം കുറക്കാനുള്ള ഇയാന്‍ സ്മിത്തിന്റെ നിര്‍ദേശം അംഗീകരിക്കാം. എന്നാല്‍ ഭാരം അതേപോലെ തന്നെ നിലനിര്‍ത്തണം.ഇത് ബൗളര്‍മാര്‍ക്ക് പന്തില്‍ കൂടുതല്‍ ഗ്രിപ്പ് നല്‍കും. അടിച്ചാൽ കൂടുതൽ ദൂരം പോവുകയും ചെയ്യും. ദയവു ചെയ്ത് ബൗണ്ടറിയിലേക്കുള്ള ദൂരം കുറക്കരുത്. അടുത്ത കാലങ്ങളിൽ കൂറ്റനടികൾ കൊണ്ട് ഞങ്ങൾ നിങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇത് തുടക്കമാണ്, ഞങ്ങൾ മെച്ചപ്പെടും. ദയവ് ചെയ്ത് ക്ഷമിക്കൂ. ഞങ്ങൾക്ക് കഴിവുള്ള താരങ്ങളുണ്ട്. നന്നായി മാർക്കറ്റ് ചെയ്താലും വളർച്ച നേടാനാവും. അതിന് നിയമങ്ങൾ മാറ്റേണ്ടതില്ല. ഡിആർഎസ്, ഹോട്ട്സ്പോട്ട് തുടങ്ങിയ സാങ്കേതിക സൗകര്യങ്ങൾ ഞങ്ങൾക്ക് എല്ലായ്പ്പോഴും നൽകാത്തതെന്താണ്?”- ശിഖ പാണ്ഡെ പറഞ്ഞു. ഓസീസ് താരം മേഗൻ ഷൂട്ട്, ഇന്ത്യൻ താരം സുഷ്മ വർമ, ഇന്ത്യൻ വനിതാ ടീം പരിശീലകൻ ഡബ്ല്യുവി രാമൻ തുടങ്ങിയവരൊക്കെ ശിഖയെ പിന്തുണച്ചിട്ടുണ്ട്. ഇന്ത്യൻ പുരുഷ താരം ആർ അശ്വിൻ ഈ ട്വീറ്റ് ത്രെഡ് പങ്കുവച്ചിട്ടുണ്ട്.
I have been reading/ hearing a lot about the changes being suggested to help grow women’s cricket/ make it a more attractive product. I personally feel most of the suggestions to be superfluous.
(1/n)
— Shikha Pandey (@shikhashauny) June 27, 2020
അടുത്തിടെ ഐസിസി നടത്തിയ വെബിനാറിലാണ് ന്യൂസീലൻഡ് ക്യാപ്റ്റൻ സോഫി ഡിവൈനും ഇന്ത്യൻ കൗമാര താരം ജമീമ റോഡ്രിഗസും വനിതാ ക്രിക്കറ്റിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെപ്പറ്റി സംസാരിച്ചത്.
Story Highlights: Shikha pandey viral tweet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here