Advertisement

ഡോക്ടർമാരുടെ കൂട്ടായ്മയിൽ ഷോർട്ട് ഫിലിം; ‘ഡോക്ടർ കൊവിഡ്; ഈ കാലവും കടന്നുപോകും’

June 28, 2020
2 minutes Read

കൊവിഡ് കാലത്ത് പ്രതീക്ഷയുടെ പൊൻകിരണങ്ങൾ സമ്മാനിച്ചുകൊണ്ട് ‘ഡോക്ടർ കൊവിഡ്; ഈ കാലവും കടന്നുപോകും’ എന്ന ഷോർട്ട് ഫിലിം. ഷോർട്ട് ഫിലിമിന്‍റെ അണിയറയിൽ പ്രവർത്തകർ, അഭിനേതാക്കൾ എന്നിവരിൽ മിക്കവരും ഡോക്ടർമാരാണെന്നതാണ് ഈ ഷോർട്ട് ഫിലിമിനെ വ്യത്യസ്തമാക്കുന്നത്. 20 മിനിറ്റിൽ മനോഹരമായ ഒരു കുഞ്ഞു കഥയും നല്ലൊരു സന്ദേശവും പറഞ്ഞുതരുന്നുണ്ട് ഈ ചിത്രം.

ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ അപ്പുറത്തെയും ഇപ്പുറത്തെയും മുറികളിൽ താമസിക്കുന്ന ആളുകൾ തമ്മിലുള്ള ആത്മബന്ധവും അവിടെയുള്ള ആരോഗ്യ പ്രവർത്തകരും രോഗികളും തമ്മിലുള്ള സംഭാഷണ ശകലങ്ങളുമാണ് ഷോർട്ട് ഫിലിമിനെ വ്യത്യസ്തമാക്കുന്നത്. നിർമൽ പാലാഴിയും ഡോ. സാം ക്രിസ്റ്റിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Read Also: പിടിഐയ്ക്ക് താക്കീതുമായി പ്രസാർ ഭാരതി

ഷോർട്ട് ഫിലിമിന്റെ രചന, എഡിറ്റ്, ക്യാമറ, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് ഡോ. അഖിൽ വിജയനാണ്. നിർമൽ പാലാഴിക്കും സാം ക്രിസ്റ്റിനുമൊപ്പം കശ്യപ് സുനിൽ, ഡോ. ഷമീ വി കെ എന്നിവരും വേഷമിട്ടിരിക്കുന്നു. സംഗീതം- ഡോ. ആനന്ദ് ലിയോ ജോർജ്, രോഹിത് കൃഷ്ണൻ. വോക്കൽസ്- അമൃത രാജൻ, സംഭാഷണം- ഡോ ഷമീർ വി കെ, പ്രൊഡക്ഷൻ മാനേജർ- അദ്‌നാൻ ഖാലിദ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ഡോ. ആസിഫ്. ടൈറ്റിൽ ആൻഡ് പോസ്റ്റർ- ഡോ. രഞ്ജിത്ത് പി എൻ, അസിസ്റ്റന്റ് ക്യാമറാമാൻ- ഫൈജാസ്, സൗണ്ട് മിക്‌സിംഗ്- ഷൈജു യൂണിറ്റി, ഡ്രോൺ ഓപ്പറേറ്റർ- ഡോ അശ്‌റഫ്.

short film, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top