മോദിക്ക് കീഴില്‍ ഇന്ത്യ രണ്ടു പോരാട്ടങ്ങളും വിജയിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യ രണ്ടു പോരാട്ടങ്ങളും വിജയിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കൊവിഡ് 19 രോഗവ്യാപനം, കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി തുടരുന്ന സംഘര്‍ഷം എന്നീ രണ്ടു പോരാട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ വിജയിക്കാന്‍ പോവുകയാണെന്ന് അമിത് ഷാ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ.യ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഷാ ഇങ്ങനെ പറഞ്ഞത്.
കൊവിഡ് കേന്ദ്ര സര്‍ക്കാര്‍ മികച്ച രീതിയില്‍ പോരാടി. എനിക്ക് രാഹുല്‍ ഗാന്ധിയെ ഉപദേശിക്കാന്‍ സാധിക്കില്ല. അത് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളുടെ ജോലിയാണ്. ചില ആളുകള്‍ വക്രദൃഷ്ടികളാണ്. ശരിയായ കാര്യത്തില്‍ പോലും അവര്‍ തെറ്റ് കണ്ടെത്തും. ഇന്ത്യ കൊവിഡിനെതിരെ മികച്ച രീതിയിലാണ് പോരാടിയത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ രോഗവ്യാപനത്തോത് കുറവാണെന്നും അമിത് ഷാ പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിലും കിഴക്കന്‍ ലഡാക്കില്‍ തുടരുന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് അമിത് ഷാ അഭിമുഖത്തില്‍ മറുപടി നല്‍കി. പ്രധാമന്ത്രിയെ സറണ്ടര്‍ മോദി എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് പ്രതിസന്ധിഘട്ടത്തില്‍ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി പുലര്‍ത്തുന്നത് വേദനാജനകമാണെന്ന് അമിത് ഷാ പ്രതികരിച്ചു. ഇത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ആത്മപരിശോധനയ്ക്കുള്ള സമയമാണെന്നും അമിത് ഷാ പറഞ്ഞു. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യണമെന്നാണെങ്കില്‍ വരൂ. 1962 മുതല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. ചര്‍ച്ചയെ ആരും ഭയക്കുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ സൈനികര്‍ രാജ്യത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍, സര്‍ക്കാര്‍ ഒരു നിലപാടെടുത്തതിന് ശേഷം സുപ്രധാനമായ ഒരു ചുവടുവെയ്ക്കുമ്പോള്‍ പാകിസ്താനെയും ചൈനയെയും സന്തോഷിപ്പിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുത്. -അമിത് ഷാ പറഞ്ഞു.
Story Highlights: Under Modi’s leadership India will win both fights:Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here