പാലക്കാട് ജില്ലയിൽ നാല് വയസുകാരി ഉൾപ്പെടെ 12 പേർക്ക് കൊവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് പന്ത്രണ്ട് പേർക്ക്. നാല് വയസുകാരി ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് മൂന്നുപേർ രോഗമുക്തി നേടുകയും ചെയ്തു.

read also: എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ വ്യാപകമായി കൊവിഡ് ടെസ്റ്റുകള്‍ നടത്തും: മുഖ്യമന്ത്രി

കുവൈറ്റിൽ നിന്നെത്തിയ അഞ്ച് പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പട്ടിത്തറ, ചാലിശ്ശേരി, കപ്പൂർ, കുമരനല്ലൂർ, നാഗലശ്ശേരി സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ കുമരനെല്ലൂർ, പെരിങ്ങോട് സ്വദേശികളാണ് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. തമിഴ്‌നാട്ടിൽ നിന്നെത്തിയ
തിരുമിറ്റക്കോട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റെരാൾ. ചെന്നൈയിൽ നിന്നുവന്ന നെല്ലായ സ്വദേശികളായ സഹോദരങ്ങൾക്കും രോഗം സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ തൃത്താല മേഴത്തൂർ സ്വദേശി, തൃത്താല ഉള്ളന്നൂർ സ്വദേശി, ദുബായിൽ നിന്നുവന്ന കൊപ്പം ആമയൂർ സ്വദേശി (നാല് വയസുകാരി), തിരുമിറ്റക്കോട് സ്വദേശി എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതർ 268 ആയി.

Story highlights- covid 19, palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top