ഇന്ത്യയിൽ വീണ്ടും 19000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ

ഇന്ത്യയിൽ തുടർച്ചയായി രണ്ടാം ദിനവും 19000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 19,459 പോസിറ്റീവ് കേസുകളും 284 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,48,318 ആയി. ആകെ മരണം 16,475 ആയി. 3,21,722 പേർ രോഗമുക്തി നേടി. 2,10,120 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 12,322 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഡെത്ത് ഓഡിറ്റിലൂടെ 96 പേരുടെ മരണം കണക്കിൽ ചേർന്നു.
രാജ്യത്ത് പത്ത് ദിവസത്തിനിടെ ഒരു ലക്ഷത്തി എൺപതിനായിരം കേസുകളാണ് വർധിച്ചത്. തുടർച്ചയായ രണ്ടാം ദിനവും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 19000 കടന്നു. പ്രതിദിനം 3.8 ശതമാനം കേസുകളുടെ വളർച്ച. പുതിയ കേസുകളുടെ 62.32 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ്. മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 12,322 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ ഡെത്ത് ഓഡിറ്റിലൂടെ 96 പേരുടെ മരണം കൂടി കണക്കിൽ ചേർന്നു. ഡൽഹിയിൽ കണ്ടൈയ്ൻമെന്റ് സോണുകളുടെ എണ്ണം 417 ആയി. തെലങ്കാന, കർണാടക, ആന്ധ്ര, ഗോവ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വലിയതോതിൽ വർധിക്കുകയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും രോഗം പടരുന്നുണ്ട്. അസം തലസ്ഥാനമായ ഗുവാഹത്തി സമ്പൂർണ ലോക്ക്ഡൗണിലേക്ക് മാറി. 24 മണിക്കൂറിനിടെ 21 ബിഎസ്എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
അതേസമയം, രോഗമുക്തി നിരക്ക് ശക്തമായ നിലയിലാണ്. 24 മണിക്കൂറിനിടെ 12,010 പേർ രോഗമുക്തരായി. കൊവിഡ് പരിശോധനകളുടെ എണ്ണം 83 ലക്ഷം കടന്നു. ഇന്നലെ 170,560 സാമ്പിളുകൾ പരിശോധിച്ചു. എന്നാൽ, 60,535 പരിശോധനകളുടെ കുറവ് റിപ്പോർട്ട് ചെയ്തത് ശ്രദ്ധേയമാണ്.
Story Highlights- coronavirus, india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here