Advertisement

ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ തൃശൂർ

June 29, 2020
1 minute Read
kerala covid

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ തൃശൂർ ജില്ലയിൽ. 26 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 15 പേർ വിദേശത്ത് നിന്നും 9 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. 5 പേർ രോഗമുക്തരായി.

ജൂൺ 26 ന് ദുബായിൽ നിന്നുവന്ന ചാവക്കാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ.
ജൂൺ 27 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന മുറ്റിച്ചൂർ സ്വദേശികളായ സ്ത്രീയ്ക്കും പന്ത്രണ്ട് വയസുള്ള ആൺകുട്ടിക്കും കൊവിഡ് കണ്ടെത്തി. ജൂൺ 26 ന് ദോഹയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി, കാഞ്ഞൂർ സ്വദേശി, ഏനാമാക്കൽ സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഇതേ ദിവസം സൗദിയിൽ നിന്ന് വന്ന അടാട്ട് സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റെരാൾ.

read also: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 121 പേര്‍ക്ക്; 79 പേര്‍ രോഗമുക്തരായി

ജൂൺ 16 ന് റഷ്യയിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി, ജൂൺ 20 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന പീച്ചി സ്വദേശി , ജൂൺ 11 ന് റിയാദിൽ നിന്ന് വന്ന പീച്ചി സ്വദേശി, ജൂൺ 13 ന് കുവൈറ്റിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി, ജൂൺ 14 ന് കുവൈറ്റിൽ നിന്ന് വന്ന നടവരമ്പ് സ്വദേശി, ജൂൺ 14 ന് കുവൈറ്റിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി, ജൂൺ 15 ന് മലേഷ്യയിൽ നിന്ന് വന്ന പരിയാരം സ്വദേശി, ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന മുള്ളൂർക്കര സ്വദേശി, ജൂൺ 24 ന് ഡൽഹിയിൽ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി, ജൂൺ 17 ന് ചെന്നൈയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശികളായ 15 വയസുള്ള പെൺകുട്ടി, നാൽപതുകാരി, ബംഗളൂരുവിൽ നിന്ന് വന്ന തെക്കുംകര സ്വദേശികളായ രണ്ട് പുരുഷന്മാർ, മുംംബെയിൽ നിന്ന് വന്ന ചൂലിശ്ശേരി സ്വദേശികളായ ഒരു കുടുംബത്തിൽപ്പെട്ട പുരുഷൻ, സ്ത്രീ, ജൂൺ 24 ന് ചെന്നൈയിൽ നിന്ന് വന്ന മുരിങ്ങൂർ സ്വദേശി, ജൂൺ 22 ന് ബംഗളൂരുവിൽ നിന്ന് വന്ന ഏറിയാട് സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

തൃശൂർ കോർപ്പറേഷൻ ഓഫീസിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ വടക്കാഞ്ചേരി സ്വദേശിക്കും, ചേർപ്പ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച 174 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 7 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇതുവരെ 215 പേർ ജില്ലയിൽ രോഗമുക്തരായി.

story highlights- coronavirus, thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top