കോട്ടയം ജില്ലയിൽ 325 പരിശോധനാഫലങ്ങളും നെഗറ്റീവ്; എട്ടു പേർക്ക് രോഗമുക്തി; ജൂൺ ഒന്നിനുശേഷം കൊവിഡ് സ്ഥിരീകരിക്കാത്ത ആദ്യ ദിനം

കോട്ടയം ജില്ലയിൽ ഇന്ന് (ജൂൺ 29) ലഭിച്ച 325 കോവിഡ് സാമ്പിൾ പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ജൂൺ ഒന്നിനുശേഷം പുതിയതായി ആർക്കും രോഗം റിപ്പോർട്ട് ചെയ്യാത്ത ആദ്യ ദിവസമാണിത്. കൊവിഡ് ബാധിച്ച് കോട്ടയം ജില്ലയിൽ ചികിത്സയിലായിരുന്ന എട്ടു പേർ കൂടി രോഗമുക്തരായി. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ ആകെ എണ്ണം 104 ആയി.
രോഗമുക്തരായവർ ഉൾപ്പെടെ ഇതുവരെ 216 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഇതിൽ ഏറ്റവുമധികം പേരുടെ പരിശോധനാ ഫലം പോസിറ്റീവായതും ഈ മാസമാണ്. ജൂൺ മാസത്തിൽ ഇതുവരെ 173 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ പ്രതിദിന ശരാശരി 6.4 ആണ്. മെയ്-23, ഏപ്രിൽ-17, മാർച്ച്-3 എന്നിങ്ങനെയാണ് മുൻ മാസങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
Story highlight: 325 covid test results negative in Kottayam, Eight people get sick
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here