ചാവക്കാട് കടലിലിറങ്ങിയ യുവാക്കളെ കാണാതായി; ഒരാൾ മരിച്ചു

ചാവക്കാട് ബ്ലാങ്ങാട് കടലിൽ ഇറങ്ങിയ യുവാക്കളെ കാണാതായി. നാല് പേരാണ് ഇറങ്ങിയത്. എന്നാൽ അതിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെടുത്തിയവരിൽ ഒരാൾ മരിച്ചു. വിഷ്ണുരാജ് ആണ് മരിച്ചത്.
രാവിലെ ഒൻപത് മണിയോടെയാണ് നാലംഗ സംഘം അപകടത്തിൽ പെട്ടത്. ബ്ലാങ്ങാട് കടപ്പുറത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് കടലിൽ പോയി. തുടർന്ന് അതെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
Read Also: ബ്ലാക്ക് മെയിൽ കേസ്; പ്രതികളിൽ ഒരാൾക്ക് കൊവിഡ്; അറസ്റ്റ് വൈകും
ഇന്ന് രാവിലെയാണ് സമീപവാസികളായ യുവാക്കൾ കടലിൽ ഇറങ്ങിയത്. എന്നാൽ പ്രദേശവാസികളായതിനാൽ ഇവർ കടലിലിറങ്ങുന്നത് ആരും ശ്രദ്ധിച്ചില്ലയെന്നാണ് വിവരം. കാണാതായതോടെയാണ് തെരച്ചിൽ തുടങ്ങിയത്. രക്ഷപ്പെടുത്തിയ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാണാതായ രണ്ട് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കൊവിഡ് നിയന്ത്രണങ്ങളുള്ള ചാവക്കാട് കുറച്ച് മുൻപായിരുന്നു ഇളവുകൾ നൽകിയത്.
നാട്ടുകാർ നടത്തിയ ആദ്യഘട്ട രക്ഷാപ്രവർത്തനത്തിൽ സരിൻ എന്ന കുട്ടിയെ കരക്കെത്തിച്ചു. ഉടനെ അടുത്തയാളെയും കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതേസമയം തളിക്കുളം തമ്പാൻ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയും മുങ്ങി മരിച്ചു. വാടാനപ്പള്ളി സ്വദേശി അബ്ദുൾ ബാസിത്താണ് മരിച്ചത്.
chavakkad beach, drowned 4 people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here