രോഗ വ്യാപനം തടയാന്‍ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് സ്റ്റാറ്റര്‍ജിയും സെര്‍ജ് പ്ലാനും തയാറാക്കിയിട്ടുണ്ട്: മുഖ്യമന്ത്രി

കൊവിഡ് വ്യാപനം തടയാന്‍ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് സ്റ്റാറ്റര്‍ജിയും സെര്‍ജ് പ്ലാനും തയാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസുകളുടെ എണ്ണം കൂടുകയും അതിന് അനുസൃതമായി കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കേസുകള്‍ ഉണ്ടാകുന്ന പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളുന്നുണ്ടോ എന്ന് പരിശോധിക്കാനും അത് സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃത്യമായ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് സ്റ്റാറ്റര്‍ജി നടപ്പിലാക്കുന്നുണ്ട്. അതിനായി കേസുകളും അവയുടെ കോണ്ടാക്റ്റുകളും ഒരു പ്രദേശത്ത് എങ്ങനെയാണ് എന്ന് മനസിലാക്കി കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. ആ പ്രദേശത്തേക്ക് കടക്കുന്നതിന് കഴിയുമെങ്കില്‍ ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയില്‍ ക്രമീകരിക്കും. വീടുകള്‍ സന്ദര്‍ശിച്ച് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ബാധിച്ചവരുണ്ടോ എന്ന് കണ്ടെത്തി അവര്‍ക്ക് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തും. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ കോണ്ടാക്ടറ്റ് ട്രെയ്‌സിംഗ് ആണ് അടുത്ത ഘട്ടം. അതുപോലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കേസുകളുടെ എണ്ണംകൂടുകയാണെങ്കില്‍ അതിനെ നേരിടാനുള്ള സെര്‍ജ് പ്ലാനും തയാറാക്കിയിട്ടുണ്ട്.
അത്തരം സാഹചര്യത്തില്‍ രോഗികളെ ആശുപത്രികളില്‍ കൊണ്ടുവരുന്നത് മുതല്‍ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത് അടക്കമുള്ള വിശദമായ പ്ലാനാണിത്. ഇത്തരത്തില്‍ രോഗവ്യാപനം നേരിടാനുള്ള പരമാവധി മുന്‍കരുതലുകള്‍ യഥാസമയം എടുക്കുന്നുണ്ട്്. ജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ മാത്രമേ കാര്യക്ഷമമായി നടപ്പിലാക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Cluster Management Strategy and Serge Plan prepared
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here