കൊവിഡിന് പുറമെ പത്തനംതിട്ടയിൽ ഡെങ്കിപ്പനിയും

dengue-fever

കൊവിഡ് രോഗ ബാധയ്ക്ക് പിന്നാലെ ഡെങ്കിപ്പനിയും പത്തനംതിട്ട ജില്ലയിൽ പിടിമുറുക്കുന്നു. ജൂണിൽ മാത്രം ജില്ലയിൽ 31 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായാണ് കണക്ക്. ഇതിന് പുറമേ 117 പേർക്ക് ഡെങ്കിപ്പനി രോഗബാധ ഉള്ളതായി സംശയിക്കുന്നുണ്ട്.

ജില്ലയിൽ കൊവിഡ് രോഗ ബാധ ഉയരുന്നതിനൊപ്പം ഡെങ്കിപ്പനി കേസുകളും വർധിക്കുന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയാകുകയാണ്. ഡെങ്കിപ്പനി ജില്ലയിൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ തോട്ടങ്ങൾ കേന്ദ്രീകരിച്ചുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

Read Also: മലപ്പുറത്ത് സ്ഥിതി ആശങ്കാജനകം; രോഗബാധ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നു

ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ ഇലന്തൂർ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പത്ത് പേർക്കാണ് ഇവിടെ രോഗ ബാധ. ഇതിന് പുറമേ ചാത്തങ്കരിയിൽ അഞ്ച് പേർക്കും കുന്നന്താനത്ത് നാല് പേർക്കും വല്ലന, എഴുമറ്റൂർ, കോന്നി ബ്ലോക്കുകളിൽ മൂന്ന് പേർക്ക് വീതവും ഡെങ്കിപ്പനി കണ്ടെത്തിയിട്ടുണ്ട്. രോഗം കൂടുതൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന തോട്ടങ്ങളിലേക്ക് നീങ്ങാം പദ്ധതി കൂടുതൽ വിപുലപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

covid, dengue,pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top