പാകിസ്താൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഭീകരാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

പാകിസ്താൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആസ്ഥാനത്ത് ഭീകരാക്രമണം. കറാച്ചിയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നാല് ഭീകരർ ഇപ്പോഴും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിൽ ഉണ്ടെന്നാണ് വിവരം. ഏറ്റുമുട്ടൽ തുടരുകയാണ്.
ഇന്ന് രാവിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രവർത്തനം തുടങ്ങി ആദ്യ മിനിട്ടുകളിലാണ് ആക്രമണം നടന്നത്. ഒരു സംഘം ഭീകരർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് കടക്കുകയും ആക്രമണം നടത്തുകയുമായിരുന്നു. കണ്ണിൽ കണ്ടവർക്ക് നേരെയെല്ലാം ഭീകരർ വെടിയുതിർത്തുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ടവരിൽ രണ്ട് പേർ ഭീകരരാണെന്നാണ് വിവരം. രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
story highlights- pakistan, terrorist attack, stock exchange
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here