സ്വർണം കടത്താൻ പ്രതി ഹാരിസ് ധർമ്മജൻ ബോൾഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നു : പൊലീസ്

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിലെ മുഖ്യപ്രതിയും ഹെയർ സ്റ്റൈലിസ്റ്റുമായ ഹാരിസ് സ്വർണക്കടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുന്നതായി കണ്ടെത്തൽ. 2 കോടി രൂപ വാഗ്ദാനം നൽകി ഹാരിസ് സ്വർണം കടത്താൻ നടൻ ധർമ്മജൻ ബോൾഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റാണ് പ്രതി ഹാരിസ്. ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഹാരിസ് സ്വർണകടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുവെന്നും കൂടുതൽ സിനിമ താരങ്ങളെ സ്വർണക്കടത്ത് സംഘം സമീപിച്ചതായും അന്വേഷണ സംഘം പറയുന്നു. ഷംന കേസിലെ ഗൂഢാലോചനയും പൊലീസ് അന്വേഷിക്കും. സ്വർണകടത്തിനെ കുറിച്ച് ഡിആർഐയും അന്വേഷിക്കും.
ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസ്: നാല് നടന്മാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു
അതേസമയം, കേസിൽ നാല് നടന്മാരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഷംനയുമായി വിദേശ ഷോകൾ ചെയ്ത താരങ്ങളിൽ നിന്നാണ് വിവരം ശേഖരിച്ചത്. താരങ്ങളുടെ ഡ്രൈവർമാരുടെ നമ്പറും ഉദ്യോഗസ്ഥർ ചോദിച്ച് വാങ്ങിയിട്ടുണ്ട്. ഷംന കാസിമിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഷൂട്ടങിന് ശേഷം ഹൈദ്രബാദിൽ നിന്നും ഷംന ഇന്ന് കൊച്ചിയിൽ എത്തും. തുടർന്നാണ് മൊഴി രേഖപ്പെടുത്തുക.
Story Highlights- haris asked dharmajan bolgatty to smuggle gold
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here