സാങ്കേതിക സർവകലാശാല ഒന്നു മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

സാങ്കേതിക സർവകലാശാല ജൂലൈ ഒന്നു മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി അക്കാദമിക കമ്മിറ്റി പിന്നീട് തീരുമാനിക്കും.
സാങ്കേതിക സർവകലാശാല പരീക്ഷാസമിതി യോഗം ചേർന്നാണ് തീരുമാനമെടുത്തത്. കൊവിഡ് കേസുകൾ വർധിക്കുകയും സമ്പർക്ക രോഗബാധ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന് യോഗം വിലയിരുത്തി.
read also: എസ്എസ്എൽസി ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി ‘കൈറ്റ്’
സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുകയാണ് ഇന്നലെ മാത്രം 118 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് സ്ഥിതി സങ്കീർണമായിരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
dtory highlights- exam postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here