കൊവിഡ് സാമൂഹ്യവ്യാപന ഭീതി; എറണാകുളത്ത് പൊലീസ് നടപടികൾ കടുപ്പിക്കുന്നു

കൊവിഡ് സാമൂഹ്യവ്യാപന ഭീതിയെ തുടർന്ന് എറണാകുളത്ത് പൊലീസ് നടപടികൾ കടുപ്പിക്കുന്നു. മാസ്‌ക് ധരിക്കൽ, ആൾക്കൂട്ടം നിയന്ത്രിക്കൽ എന്നിവയ്ക്ക് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കും. വിജിലൻസ്, സ്‌പെഷ്യൽ സെൽ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും വിന്യസിക്കും.
ഇനി മുതൽ സീറ്റിംഗ് കപ്പാസിറ്റി കുറഞ്ഞ ഹോട്ടലുകളിൽ പാഴ്‌സലുകൾക്ക് മാത്രമേ അനുമതി നൽകുകയുള്ളു. ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷൻ, ചന്തകൾ, മാളുകൾ എന്നിവിടങ്ങളിൽ അടുത്ത 9 ദിവസം വ്യാപക പരിശോധനയുണ്ടാകും.
സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിന്റെ സൂചനകളാണ് നിലവിൽ പുറത്തുവരുന്നത്. നേരത്തെ തൃശൂരും, പാലക്കാടും സമാന പ്രതിസന്ധി നേരിട്ടിരുന്നുവെങ്കിൽ നിലവിൽ തിരുവനന്തപുരവും മലപ്പുറവുമാണ് സമൂഹവ്യാപന ഭീഷണി നേരിടുന്നത്. പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്നാനി നഗരസഭ അടങ്ങുന്ന ഒൻപത് പഞ്ചായത്തുകളിലാണ് ലോക്ക്ഡൗൺ.
Story Highlights- stringent regulations in ernakulam, covid, community spread threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here