തെലങ്കാന ആഭ്യന്തര മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസം രൂക്ഷമായതിനെ തുടർന്ന് ഇദ്ദേഹത്തെ ഹൈദരാബാദിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ദിവസങ്ങൾക്ക് മുൻപ് മന്ത്രിക്ക് പനിയും ചുമയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു. ഇത് കാര്യമാക്കാതെ അദ്ദേഹം സംസ്ഥാന സർക്കാരിന്റെ വിവിധ പരിപാടികളിലും മന്ത്രിസഭാ യോഗത്തിലും പങ്കെടുത്തു. പനി കലശമായതോടെയാണ് അദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയത്.

മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആഭ്യന്തര വകുപ്പിന്റെ ഓഫീസ് അടച്ചുപൂട്ടി. മന്ത്രിയുമായി ബന്ധപ്പെട്ട വലിയൊരു വിഭാഗം ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

story highlights- coronavirus, telengana

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top