ഉത്തർപ്രദേശ് ഗവർണർക്ക് മധ്യപ്രദേശിന്റെ അധിക ചുമതല

UP Governor Anandiben Patel Gets Additional Madhya Pradesh Charge

ഉത്തർപ്രദേശ് ഗവർണർക്ക് മധ്യപ്രദേശിന്റെ അധിക ചുമതല. ആനന്ദി ബെൻ പട്ടേൽ മധ്യപ്രദേശിന്റെ താത്ക്കാലിക ഗവർണറായി ചുമതലയേറ്റു. മധ്യ പ്രദേശ് ഗവർണർ ലാൽ ജി തണ്ടൻ അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണ് നടപടി.

ശ്വാസ തടസത്തെ തുടർന്ന് ജൂൺ 11നാണ് ലാൽ ജി തണ്ടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കടുത്ത പനിയും അദ്ദേഹത്തിനുണ്ടായിരുന്നു. തുടർന്ന് കൊവിഡ് ടെസ്റ്റ് നടത്തിയെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞുവെങ്കിലും ലാൽ ജി തണ്ടൻ നിലവിൽ വെന്റിലേറ്ററിൽ തന്നെയാണ് തുടരുന്നത്.

കഴിഞ്ഞ വർഷമാണ് ഗുജറാത്ത് മുൻ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേലിനെ ഉത്തർ പ്രദേശ് ഗവർണറായി നിയമിക്കുന്നത്. ഇതിന് മുമ്പ് മധ്യപ്രദേശ് ഗവർണറായും ആനന്ദിബെൻ പട്ടേൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Story Highlights- UP Governor Anandiben Patel Gets Additional Madhya Pradesh Charge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top