ബ്ലാക്ക് മെയിൽ കേസ്; ഷംനാ കാസിമിന് പൂർണ പിന്തുണയുമായി ഡബ്ലിയുസിസി

ബ്ലാക്ക് മെയിൽ കേസിൽ നടി ഷംനാ കാസിമിന് വുമൺ ഇൻ സിനിമാ കളക്ടീവിന്റെ പൂർണ പിന്തുണ. നിലവിൽ നടി സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും നടിക്കും മറ്റ് മോഡലുകൾക്കും സഹായം നൽകാൻ സന്നദ്ധമാണെന്നും ഡബ്ലിയുസിസി ഭാരവാഹി ആശാ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.

സിനിമയിൽ മാഫിയാ സംഘങ്ങൾ പിടിമുറുക്കുന്നത് അത്യന്തം അപലപനീയമാണ്. സിനിമാ മേഖലയിലെ ഇത്തരം പ്രശ്നങ്ങൾ പഠിച്ച് സർക്കാറിന് സമർപ്പിച്ച ഹേമാ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയാൽ മേഖലയിലെ പ്രശ്നങ്ങൾ ഒരു പരിധിവരെ അവസാനിപ്പിക്കാനാകുമെന്നും ആശാ ജോസഫ് പറഞ്ഞു

സിനിമാ മേഖലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഹേമാ കമ്മീഷൻ റിപ്പോർട്ട് മാസങ്ങൾക്ക് മുൻപേ സർക്കാറിന് സമർപ്പിച്ചെങ്കിലും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

story highlights- shamna kasim, black mail case, WCC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top