Advertisement

കോട്ടയം ജില്ലയിൽ 3 പേർക്ക് കൊവിഡ്; 6 പേർക്ക് രോഗമുക്തി

June 30, 2020
Google News 1 minute Read

കോട്ടയം ജില്ലയിൽ ഇന്ന് 3 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6 പേർക്ക് രോഗമുക്തി. ഇതോടെ ജില്ലയിൽ കൊവിഡ് ഭേദമായവരുടെ എണ്ണം 110 ആയി. ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്നു പേർ ഉൾപ്പെടെ 109 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 219 പേർക്കാണ് ജില്ലയിൽ രോഗം ഭേദമായത്. കോട്ടയത്തെ രോഗമുക്തി നിരക്ക് 50.22 ആണ്.

സൗദി അറേബ്യയിൽനിന്ന് ജൂൺ 19ന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന തെള്ളകം സ്വദേശി(36), ഉഴവൂർ സ്വദേശി(49), ഇതേ ദിവസം മസ്‌കറ്റിൽനിന്ന് എത്തി കോട്ടയത്തെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന തെള്ളകം സ്വദേശി(38) എന്നിവർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ ആകെ 176 പേരുടെ സാമ്പിൾ പരിശോധനാ ഫലമാണ് പോസിറ്റീവായത്.

മുംബൈയിൽ നിന്നും എത്തി ജൂൺ 21ന് രോഗം സ്ഥിരീകരിച്ച മുത്തോലി സ്വദേശിനി(60), ഇവരുടെ മകൻ(37), മകന്റെ കുട്ടി(ആറ്), കുവൈറ്റിൽ നിന്നെത്തി ജൂൺ ഒന്നിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശിനി(31), കുവൈറ്റിൽ നിന്നെത്തി ജൂൺ എട്ടിന് രോഗം സ്ഥിരീകരിച്ച മുട്ടുചിറ സ്വദേശിനി(46), മുംബൈയിൽ നിന്നെത്തി ജൂൺ 22ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(38) എന്നിവരാണ് രോഗം ഭേദമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മടങ്ങിയത്.

രോഗബാധിതരായ കോട്ടയം ജില്ലക്കാരിൽ 44 പേർ പാലാ ജനറൽ ആശുപത്രിയിലും 32 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 28 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മൂന്നു പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടു പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

Story highlight: covid, 3 others from Kottayam district Six were cured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here