ചൈനീസ് കമ്പനികളുമായുള്ള സഹകരണം ഐപിഎൽ നിർത്തണം; കിംഗ്സ് ഇലവൻ പഞ്ചാബ് ഉടമ

ചൈനീസ് കമ്പനികളുമായുള്ള സഹകരണം ഐപിഎൽ നിർത്തണമെന്ന് കിംഗ്സ് ഇലവൻ പഞ്ചാബ് ടീം ഉടമ നെസ് വാഡിയ. ചൈനയുമായുള്ള അതിർത്തി തർക്കത്തിൻ്റെ പശ്ചാത്തലത്തിലാണ് വാഡിയയുടെ ആവശ്യം. ഐപിഎലിൻ്റെ മുഖ്യ സ്പോൺസറായ വിവോ ഉൾപ്പെടെയുള്ള ചൈനീസ് കമ്പനികളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
Read Also: 14 വർഷത്തിനു ശേഷം ഇന്ത്യൻ ടീം ജഴ്സി സ്പോൺസർ സ്ഥാനത്തു നിന്ന് നൈക്കി പടിയിറങ്ങുന്നു
“രാജ്യത്തിനു വേണ്ടി ചൈനീസ് സ്പോൺസരുമായുള്ള കരാർ അവസാനിപ്പിക്കണം. രാജ്യം ഒന്നാമതും പണം രണ്ടാമതുമാണ്. മാത്രമല്ല, അത് ഇന്ത്യൻ പ്രീമിയർ ലീഗാണ്, ചൈനീസ് പ്രീമിയർ ലീഗല്ല. അതുകൊണ്ട് തന്നെ അത് മാതൃകാപരമാവണം. ആദ്യ ഘട്ടത്തിൽ സ്പോൺസർമാരെ കണ്ടെത്തുക ബുദ്ധിമുട്ടാവും. പക്ഷേ, അവർക്ക് പകരക്കാനാവാൻ കഴിവുള്ള ഇന്ത്യൻ സ്പോൺസർമാർ ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ രാജ്യത്തെയും സർക്കാരിനെയും അതിലുമുപരി നമുക്കു വേണ്ടി ജീവൻ വെടിഞ്ഞ സൈനികരെയും നമ്മൾ ആദരിക്കണം”- വാഡിയ പറഞ്ഞു.
Read Also: കൊറോണ പ്രതിരോധത്തിനിടെ മറ്റൊരു വൈറസിനെ ചൈന തയ്യാറാക്കി നിർത്തിയിരിക്കുകയാണ്: ഹർഭജൻ സിംഗ്
ചൈനീസ് കമ്പനികളുമായുള്ള സ്പോൺസർഷിപ്പ് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാവുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഐപിഎലിൻ്റെ ടൈറ്റിൽ സ്പോൺസറായ വിവോയോടൊപ്പം, ഐപിഎല്ലിൻ്റെ സ്പോൺസർ പട്ടികയിൽ പെടുന്ന, ചൈനീസ് കമ്പനികളുമായി ബന്ധമുള്ള മറ്റ് കമ്പനികളെപ്പറ്റിയും തീരുമാനം ഉണ്ടാവും. ചൈനീസ് കമ്പനികൾക്ക് ഓഹരിയുള്ള പേടിഎം, ഡ്രീം ഇലവൻ തുടങ്ങിയ കമ്പനികളും ഐപിഎൽ സ്പോൺസേഴ്സ് പട്ടികയിൽ ഉണ്ട്. ഇന്ത്യയുടെ രാജ്യാന്തര ക്രിക്കറ്റിൻ്റെ മുഖ്യ സ്പോൺസർമാരാണ് പേടിഎം. അഞ്ച് വർഷത്തെ കരാറിൽ 326 കോടി രൂപയാണ് പേടിഎം മുടക്കിയിരിക്കുന്നത്.
Story Highlights: ‘IPL should cut ties with Chinese sponsors by 2021’: KXIP co-owner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here