ജോസ് കെ മാണി വിഭാഗത്തിലെ കൂടുതൽ നേതാക്കൾ തങ്ങൾക്കൊപ്പം ചേരും : പിജെ ജോസഫ്

ജോസ് കെ മാണി വിഭാഗത്തിലെ കൂടുതൽ നേതാക്കൾ തങ്ങൾക്കൊപ്പം ചേരുമെന്ന് പിജെ ജോസഫ്. ജോസഫ് വിഭാഗം നേതാക്കൾ കോട്ടയത്ത് ചേർന്ന യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.
ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന യുഡിഎഫിന്റെ പ്രതികരണത്തെ കുറിച്ചും പിജെ ജോസഫ് പരാമർശിച്ചു. ജോസ് കെ മാണി നിലപാട് മാറ്റിയാൽ മാത്രമാണ് ചർച്ചകൾക്ക് പ്രസക്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോട്ടയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആറം മാസം ജോസ് കെ മാണി വിഭാഗത്തിന് എട്ട് മാസം ജോസഫ് വിഭാഗത്തിന് എന്നിങ്ങനെ ധാരണ ഉണ്ടായിരുന്നു എന്ന് എല്ലാവർക്കുമറിയാം. ധാരണ ഉണ്ടായിരുന്നു എന്ന് അംഗീകരിക്കുകയും രാജിവയ്ക്കുകയും ചെയ്താൽ ചർച്ചകൾ തുടരുമെന്ന് ജോസ് കെ മാണി പറഞ്ഞു.
പാർട്ടിയെ ഹൈജാക്ക് ചെയ്തു എന്ന വിമർശനം അതേസമയം പിജെ ജോസഫ് തള്ളി. സീനിയർ നേതാക്കളെ എങ്ങനെ ഹൈജാക്ക് ചെയ്യാനാകുമെന്ന് ഇതിന് ഉത്തരമായി പിജെ ജോസഫ് ചോദിക്കുന്നു.
Story Highlights- leaders with jose k mani may come with us says joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here