Advertisement

കലാഭവൻ മണിയുടെ പാട്ടുകൾക്ക് ഈണം നൽകിയ സംഗീത സംവിധായകൻ സിദ്ധാർത്ഥ് വിജയൻ അന്തരിച്ചു

June 30, 2020
Google News 2 minutes Read

കലാഭവൻ മണിയുടെ പാട്ടുകൾക്ക് ഈണം നൽകിയ സംഗീത സംവിധായകൻ സിദ്ധാർത്ഥ് വിജയൻ(65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് നാലിന് മുരുക്കുംപാടം ശ്മശാനത്തിൽ നടക്കും.

മണിയുടെ 45 ആൽബങ്ങൾക്കായി സിദ്ധാർത്ഥ് വിജയൻ അഞ്ഞൂറോളം പാട്ടുകൾ ഒരുക്കിയിട്ടുണ്ട്. മൂന്ന് മലയാള സിനിമകൾക്കും നിരവധി തമിഴ് മലയാളം റീമേക്കുകൾക്കും കാസറ്റുകൾക്കും വിജയൻ ഈണം പകർന്നിട്ടുണ്ട്. 1983ൽ പുറത്തിറങ്ങിയ അത്തപ്പൂക്കളമാണ് ആദ്യ ആൽബം. തുടർന്ന് മാഗ്‌നാ സൗണ്ട്, ഗീതം കാസറ്റ്, ഈസ്റ്റ് കോസ്റ്റ്, സിബിഎസ് എന്നിവയ്ക്കായും ഗാനങ്ങൾക്ക് ഈണമിട്ടിട്ടുണ്ട്.

1999ൽ സ്വാമി തിന്തകത്തോം എന്ന അയ്യപ്പഭക്തിഗാന ആൽബത്തിനുവേണ്ടിയാണ് കലാഭവൻ മണിയുമായി ആദ്യമായി ഒരുമിക്കുന്നത്. ‘മകരപ്പുലരി’യാണ് അവസാന കാസറ്റ്.

Story highlight: Music director Siddharth Vijayan, who composed the music for Kalabhavan Mani, has passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here