പ്രാഥമിക ചർച്ച നടന്നു; ജോസ് കെ മാണിയെ എൻഡിഎയിലേക്ക് ക്ഷണിച്ച് പി സി തോമസ്

യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തെ ക്ഷണിച്ച് എൻഡിഎ ഘടക കക്ഷി നേതാവ് പി സി തോമസ്. ജോസ് കെ മാണിയുമായി പ്രാഥമിക ചർച്ച നടന്നെന്ന് പി സി തോമസ് പറഞ്ഞു. എൻഡിഎ കൂടുതൽ ആളുകളെ ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജോസ് കെ മാണി എൻഡിഎയിലേക്ക് വരണമെന്നാണ് തന്റെ അഭിപ്രായമെന്നും പി സി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
കേരള കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് എൽ കെ അദ്വാനി ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞിട്ടുണ്ട്. പാർട്ടിയെ പല തട്ടുകളിൽ ഒതുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപിക്കോ എൻഡിഎക്കോ കേരള കോൺഗ്രസിനോട് അയിത്തമില്ല. കേരള കോൺഗ്രസിനോട് എൻഡിഎക്ക് താത്പര്യമാണെന്നും പി സി തോമസ് പറഞ്ഞു.
read also: ‘കേരള കോൺഗ്രസ് സുന്ദരിപ്പെണ്ണ്’; കെ എം മാണി പറഞ്ഞത് ആവർത്തിക്കപ്പെടുമ്പോൾ…
ജോസ് വിഭാഗത്തിന് തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. അതിൽ നിർബന്ധിക്കുന്നതിൽ കാര്യമില്ല. എന്നാൽ ഈ അവസരം ജോസ് കെ മാണി ഉപയോഗിക്കുകയാണെങ്കിൽ കേന്ദ്രത്തിൽ ശക്തി തെളിയിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും പി സി തോമസ് വ്യക്തമാക്കി.
story highlights- jose k mani, pc thomas, NDA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here