Advertisement

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിലൂടെ ലക്ഷങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി പ്രധാനമന്ത്രി

June 30, 2020
Google News 2 minutes Read

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിലൂടെ ലക്ഷങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതയി പ്രധാനമന്ത്രി. കൊവിഡ് 19 മഹാമാരിയുടെ കാര്യത്തിൽ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ ഇപ്പോഴും സ്ഥിരതയുള്ള അവസ്ഥയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യം അൺലോക്കിന്റെ 2ലേക്ക് കടന്നിരിക്കുന്നു. ഇപ്പോൾ പനിയുടെയും ചുമയുടെയും ജലദോഷത്തിന്റെയും സമയമായതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അൺലോക്കിൽ രാജ്യത്ത് പലയിടത്തും ജാഗ്രതക്കുറവ് ഉണ്ടായത് പരിഹരിക്കപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസയമം, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ അവസാനം വരെ ദീർഘിപ്പിക്കും. ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന ലക്ഷ്യത്തിലേയ്ക്ക് രാജ്യം നടന്നടുക്കുന്നതായും ഈ ലക്ഷ്യത്തിലേക്ക് രാജ്യം ഉടൻ നടന്നടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മാത്രമല്ല, ജൻധൻ യോജന അക്കൗണ്ട് വഴി 31000 കോടി രൂപ ധന സഹായം നൽകാൻ കഴിഞ്ഞു. ഇതുമൂലം 20 കോടി പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.

Story highlight: The Prime Minister has been able to save lakhs of lives by announcing the lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here