Advertisement

ബാൻ ചെയ്ത് മണിക്കൂറുകൾക്ക് പിന്നാലെ വിശദീകരണവുമായി ടിക്ക് ടോക്ക്

June 30, 2020
Google News 1 minute Read
tik tok explanation after ban

ടിക്ക് ടോക്കിന് ഇന്ത്യയിൽ നിരോധനമേർപ്പെടുത്തി മണിക്കൂറുകൾക്ക് പിന്നാലെ വിശദീകരണവുമായി ടിക്ക് ടോക്ക്. സർക്കാർ ഉത്തരവിനനുസരിച്ച് ഡേറ്റാ പ്രൈവസിയും സുരക്ഷാ മാനദണ്ഡങ്ങളും ക്രമീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ജൂൺ 15ന് നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈനികർ മരിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്പുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ ഏജൻസികൾ 52 ആപ്പുകളുടെ പട്ടിക മന്ത്രാലയത്തിന് കൈമാറുന്നത്. ഇതിന് പിന്നാലെ ഇന്നലെ രാത്രി ടിക്ക് ടോക്ക് അടക്കം 52 ആപ്പുകൾ ഇന്ത്യ നിരോധിക്കുകയായിരുന്നു.

ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ വിദേശ സർക്കാരിന് കൈമാറിയിട്ടില്ലെന്ന് ടിക്ക് ടോക്ക് ഇന്ത്യ വ്യക്തമാക്കുന്നു. ഭാവിയിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വ്യക്തമാക്കിയാൽ അതനുസരിച്ച് ചെയ്യുമെന്നും ആപ്പ് അധികൃതർ പറയുന്നു. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കാണ് ടിക്ക് ടോക്ക് പ്രാധാന്യം നൽകുന്നതെന്നും ആപ്പ് പറയുന്നു.

പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ടിക്ക്‌ടോക്ക് നീക്കം ചെയ്തു

പ്രതികരണമറിയിക്കാനും വ്യക്തത വരുത്താനും സർക്കാരുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ടിക്ക് ടോക്ക് ഇന്ത്യ തലവൻ നിഖിൽ ഗാന്ധി പറയുന്നു. ഉപജീവന മാർഗത്തിനായി ടിക്ക് ടോക്കിനെ ആശ്രയിക്കുന്നവർക്കായി 14 പ്രാദേശിക ഭാഷകളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയും, യൂസർ പ്രൈവസിക്കെതിരായി പ്രവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ടിക്ക് ടോക്കിന് നിരോധനമേർപ്പെടുത്തിയത്.

പ്രദേശിക സ്മാർട്ട്‌ഫോൺ വിപണിയിൽ 65 ശതമാനം ഷെയറാണ് ചൈനീസ് മൊബൈലുകൾക്ക് ഉള്ളത്. 120 മില്യൺ ഉപഭോക്താക്കളാണ് ടിക്ക് ടോക്കിൽ ഇന്ത്യയ്ക്കുള്ളത്.

Story Highlights- tik tok explanation after ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here