കണ്ടിരിക്കുന്നവരെ കുരുക്കി ‘ചുരുളി’ ട്രെയ്‌ലർ

ജല്ലിക്കട്ടിന് ശേഷം വെള്ളിത്തിരയിൽ വിസ്മയം തീർക്കാൻ വീണ്ടും ലിജോ ജോസ് പെല്ലിശ്ശേരി. ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, ജോജു ജോർജ്, ജാഫർ ഇടുക്കി എന്നിവരെ കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിക്കുന്ന ചുരുളി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നും ലിജോ ജോസ് പെല്ലിശേരിയും ചെമ്പൻ വിനോദ് ജോസും ചേർന്നാണ്. വിനോയ് തോമസിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം.
ചിത്രത്തിന്റെ പ്രമേയമോ കഥാതന്തുവോ കാഴ്ചക്കാർക്ക് മനസിലാകാത്ത രീതിയിൽ കൗതുകവും നിഗൂഢതയുമൊളിപ്പിച്ചാണ് ലിജോ ജോസ് പെല്ലിശേരി ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
പതിവ് കഥപറച്ചിൽ രീതിയിൽ നിന്ന് മാറി വ്യത്യസ്ത പ്രമേയങ്ങൾ വിസ്മയിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ച് ലോകശ്രദ്ധ തന്നെ നേടിയ അപൂർവം മലയാള സിനിമാ സംവിധായകരിലൊരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. അങ്കമാലി ഡയറീസ്, ജല്ലിക്കട്ട് എന്നിവയാണ് ലിജോയുടെ മറ്റഅ ചിത്രങ്ങൾ.
Story Highlights- churuli trailer released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here