Advertisement

സിഡ്‌കോ പാര്‍ക്കുകളിലെ സംരംഭകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി രൂപീകരിക്കും: മന്ത്രി ഇ പി ജയരാജന്‍

July 1, 2020
Google News 2 minutes Read
ep jayarajan

കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന്(സിഡ്‌കോ) കീഴിലെ വ്യവസായ പാര്‍ക്കുകളില്‍ നിക്ഷേപം നടത്തിയ സംരംഭകരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സമിതിയെ നിയോഗിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ചെറുകിട വ്യവസായികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡവലപ്പ്മെന്റ് ഏരിയ, ഡവലപ്പ്‌മെന്റ് പ്ലോട്ടുകളില്‍ സംരംഭകര്‍ക്ക് അനുവദിക്കുന്ന ഭൂമിയുടെ പൂര്‍ണ്ണ അവകാശത്തെ സംബന്ധിച്ച നയരൂപീകരണത്തിന് റവന്യൂ, നിയമ, തദ്ദേശസ്വയംഭരണ വകുപ്പുകളുമായി വ്യവസായവകുപ്പ് കൂടിയാലോചിക്കും.

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കാണ് കേരളത്തില്‍ സാധ്യത കൂടുതല്‍. നിരവധി തൊഴിലവസരങ്ങളും ഈ മേഖലയില്‍ സൃഷ്ടിക്കാനാവും. ഈ രംഗത്തെ ശക്തിപ്പെടുത്താനാണ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതും പുതിയ നിയമം നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. നിരവധി ആളുകള്‍ എംഎസ്എംഇ മേഖലയില്‍ നിക്ഷേപം നടത്തി. സംസ്ഥാനം ഇപ്പോള്‍ നിക്ഷേപസൗഹൃദമാണ്. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ വിപണിയില്‍ തകര്‍ച്ച നേരിട്ടപ്പോള്‍ സംരംഭകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ 3434 കോടിയുടെ വ്യവസായ ഭദ്രതാ പാക്കേജ് പ്രഖ്യാപിച്ചു. കേരളാ ബാങ്ക് മുഖേന നബാര്‍ഡിന്റെ 225 കോടി ചെറുകിട സംരംഭങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

 

Story Highlights: Committee to be set up at Sidco Parks for finding issues; Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here