‘വെള്ളാപ്പള്ളി നടേശന് വേണ്ടി പീഡിപ്പിക്കപ്പെടുന്നവർക്ക് ജീവിതം ഹോമിക്കുന്നു’; മഹേശന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. തൂങ്ങി മരിച്ച യൂണിയൻ ഓഫീസ് മുറിയിലെ ഭിത്തിയിൽ ഒട്ടിച്ചിരുന്ന കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്.

വെള്ളാപ്പള്ളി നടേശന്റേയും കെ എൽ അശോകന്റേയും പേര് ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനും അശോകനുമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയൻ നേതാക്കന്മാർക്ക് വേണ്ടി ഹോമിക്കുന്നു എന്ന് കുറിപ്പിലുണ്ട്.

മഹേശന്റെ ആത്മഹത്യയിൽ പൊലീസ് അന്വേഷണത്തിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. മഹേശന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനാണ് പൊലീസിന് വ്യഗ്രതയെന്ന് കുടുംബം ആരോപിച്ചിരുന്നു. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരേയും കുടുംബം ആരോപണം ഉന്നയിച്ചു. മഹേശനെ കേസിൽ കുടുക്കാൻ ടോമിൻ തച്ചങ്കരി ശ്രമിച്ചെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. അറസ്റ്റ് ഉണ്ടാകുമെന്ന ഭയം കാരണമാണ് മഹേശൻ ആത്മഹത്യ ചെയ്തത് എന്ന പ്രചാരണം അന്വേഷണം വഴിതിരിച്ചു വിടാൻ വേണ്ടിയാണെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.

story highlights- k k maheshan, SNDP, suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top