2002.72 കോടി രൂപയുടെ 55 പുതിയ പദ്ധതികൾക്കു കൂടി കിഫ്ബി അംഗീകാരം നൽകി

2002.72 കോടി രൂപയുടെ 55 പുതിയ പദ്ധതികൾക്കു കൂടി കിഫ്ബി അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ റെയിൽ ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണത്തിനായി 441.43 കോടി രൂപയുടെ 12 പദ്ധതികൾക്കും റോഡുകളുടെ നിർമ്മാണത്തിനായി 533.17 കോടി രൂപയുടെ 12 പദ്ധതികൾക്കും അംഗീകാരം നൽകിയെന്നും അദ്ദേഹം അറിയിച്ചു, തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനു പുതിയ കുതിപ്പു നൽകിക്കൊണ്ട്, ഇന്നലെ ചേർന്ന കിഫ്ബി എക്സിക്യുട്ടീവ്, ഗവേണിംഗ്ബോഡി യോഗങ്ങൾ 2002.72 കോടി രൂപയുടെ 55 പുതിയ പദ്ധതികൾക്കുകൂടി അംഗീകാരം നൽകി. വിവിധ റെയിൽ ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണത്തിനായി 441.43 കോടി രൂപയുടെ 12 പദ്ധതികൾക്കും റോഡുകളുടെ നിർമ്മാണത്തിനായി 533.17 കോടി രൂപയുടെ 12 പദ്ധതികൾക്കും അംഗീകാരം നൽകി.
വിവിധ വകുപ്പുകളിൻ കീഴിലായി ആകെ 56393.83 കോടി രൂപയുടെ 730 പദ്ധതികൾക്കാണ് ഇതിനോടകം കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. ഇവയിൽ 18240 കോടി രൂപയുടെ 396 പ്രവൃത്തികൾ/ടെണ്ടർ നടപടികളിലേയ്ക്ക് കടന്നു. 15936 കോടി രൂപ അടങ്കലുള്ള 331 പ്രവൃത്തികളുടെ നിർമ്മാണം/പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. നാളിതുവരെ വിവിധ പ്രവൃത്തികളുടെ ബില്ലുകൾക്കായി 5500 കോടി രൂപ നൽകിയിട്ടുണ്ട്.
Story Highlights: Kifby approved 55 new projects
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here