കോട്ടയത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേർക്ക്

കോട്ടയം ജില്ലയിൽ നാലു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽനിന്ന് ജൂൺ 15ന് എത്തി പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (29), കുവൈറ്റിൽനിന്ന് ജൂൺ 16ന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന പൂഞ്ഞാർ സ്വദേശി(25), മുബൈയിൽനിന്ന് ജൂൺ 20ന് എത്തി തെങ്ങണയിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(22), ഡൽഹിയിൽനിന്ന് ജൂൺ 20ന് എത്തി ചങ്ങനാശേരിയിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശിനി(29) എന്നിവർക്കാണ് രോഗം ബാധിച്ചത്.
കോട്ടയം ജില്ലക്കാരായ 107 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 40 പേർ പാലാ ജനറൽ ആശുപത്രിയിലും 34 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും 28 പേർ കോട്ടയം ജനറൽ ആശുപത്രിയിലും മൂന്നു പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടു പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്.
ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു പേർ കോവിഡ് ഭേദമായതിനെത്തുടർന്ന് ആശുപത്രി വിട്ടു. പാലാ ജനറൽ ആശുപത്രിയിൽനിന്നാണ് ഇവരെ ഡിസ്ചാർജ് ചെയ്തത്.
Story Highlights- kottayam four confirmed covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here