ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് മലപ്പുറത്ത്

malappuram confirmed most number of covid cases

മലപ്പുറം ജില്ലയിൽ 34 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 12 പേർ കൂടി രോഗമുക്തരായി. ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തിയ പൊന്നാനിയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് മലപ്പുറത്താണെങ്കിലും തുടർച്ചയായ രണ്ടാം ദിനവും സമ്പർക്കത്തിലൂടെ രോഗഗബാധ ഇല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 25 പേർ വിവിധ വിദേശത്ത് നിന്നും എത്തിയവരാണ്. രോഗ വ്യാപന ആശങ്കയിലുള്ള പൊന്നാനി താലൂക്കിൽ നിന്നുള്ള പരിശോധന ഫലങ്ങളും ആശ്വാസം നൽകുന്നു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയ എടപ്പാൾ ആശുപത്രിയിലെ 163 ജീവനക്കാരുടെ ഫലവും വട്ടംകുളം പി.എച്ച്.സി യിലെ 25 ജീവനക്കാരുടെ ഫലവും നെഗറ്റീവ് ആണ്.

ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കുന്ന പൊന്നാനിയിൽ സാമൂഹിക അകലം പാലിക്കാത്തതിന് 16 കേസുകൾ രജിസ്റ്റർ ചെയ്തു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അനുസരിക്കാതെ രോഗികളെ ഡിസ്ചാർജ് ചെയ്തതിന് സ്വകാര്യ ആശുപത്രിക്കെതിരെയും കേസെടുത്തു.

ജില്ലയിൽ 12 പേർ കൂടി രോഗമുക്തരായതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 266 ആയി. 1254 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Story Highlights- malappuram confirmed most number of covid cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top