ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം; ചൈനയ്ക്ക് പിന്തുണയുമായി പാകിസ്താന്‍

ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ചൈനയ്ക്ക് പിന്തുണയുമായി പാകിസ്താന്‍. നിയന്ത്രണരേഖയില്‍ പാകിസ്താന്‍ 20,000 സൈനികരെ വിന്യസിച്ചു. ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മേഖലയിലാണ് പാകിസ്താന്‍ സൈന്യത്തെ വിന്യസിച്ചത്. അതേസമയം, ഇന്ത്യയിലുണ്ടായിരുന്ന പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നാട്ടിലേക്ക് മടങ്ങി. ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന് ഇന്ത്യ നിര്‍ദേശിച്ചിരുന്നു.
പാകിസ്താന്റെ ഭാഗത്തുനിന്ന് ഒരു സൈനിക നീക്കമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പാക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് അതിര്‍ത്തിയില്‍ നടപടി ശക്തമാക്കിയിരിക്കുന്നതെന്നാണ് ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചില ഭീകര സംഘടനകളുടെ പ്രവര്‍ത്തനം ഗില്‍ജിത്ത് അടക്കമുള്ള മേഖലയില്‍ വര്‍ധിച്ചതായും അതിനാലാണ് സേനാ വിന്യാസമെന്നുമാണ് റിപ്പോര്‍ട്ട്.
Story Highlights: Pakistani troop movement in Ladakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here