Advertisement

എറണാകുളം മാർക്കറ്റിനു സമീപം സമാന്തര മാർക്കറ്റ്; അടക്കണമെന്ന് ജില്ലാ ഭരണകൂടം

July 1, 2020
Google News 2 minutes Read
parallel market in ernakulam

കണ്ടെയ്ന്മെൻ്റ് സോണായി പ്രഖ്യാപിച്ച എറണാകുളം മാർക്കറ്റിനു സമീപം വ്യാപാരികൾ ഒരുക്കിയ സമാന്തര മാർക്കറ്റ് അടയ്ക്കണമെന്ന് ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശം. മറൈൻ ഡ്രൈവ് ഗ്രൗണ്ടിലാണ് സമാന്തര മാർക്കറ്റ് ആരംഭിച്ചത്. എറണാകുളം മാർക്കറ്റിലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മാർക്കറ്റ് കണ്ടെയ്ന്മെൻ്റ് സോണായി പ്രഖ്യാപിച്ച് അടച്ചത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് എറണാകുളം മാർക്കറ്റിലെ ഇലക്ട്രിക്കൽ കടയിൽ ജോലി ചെയ്യുന്ന രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് മാർക്കറ്റ് അടച്ചിടാൻ തീരുമാനിച്ചത്. ഇവിടം കണ്ടെയ്മന്മെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെ മാർക്കറ്റിലെ പച്ചക്കറി മൊത്തവിതരണ കേന്ദ്രങ്ങൾ എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിലേക്ക് കച്ചവടം മാറ്റി. ഇന്ന് രാവിലെ മുതലാണ് സമാന്തര മാർക്കറ്റ് ആരംഭിച്ചത്. ഇതേ തുടർന്ന് ഇവിടെ ആൾക്കൂട്ടം ഉണ്ടാവുകയും വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയുമായിരുന്നു. പൊലീസ് ഇടപെട്ട് ആൾക്കൂട്ടം ഒഴിപ്പിക്കുകയും വ്യാപാരികളോട് കച്ചവടം നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒരു മണിക്കൂറിനകം ഈ മാർക്കറ്റ് അടക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശം.

Read Also: വ്യാപാരികൾക്ക് കൊവിഡ്: എറണാകുളം മാർക്കറ്റ് അടയ്ക്കാൻ തീരുമാനം

മുൻപ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവർത്തകർക്കാണ് ഇന്നലെ മാർക്കറ്റിൽ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. അവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് അടച്ചു. മാർക്കറ്റിൽ കൊവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും കളക്ടർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

നിലവിൽ 26 പേരുടെ സാമ്പിൾ പരിശോധിച്ചു. സാഹചര്യം ഗുരുതരമാവുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വി. എസ് സുനിൽകുമാർ വീഡിയോ കോൺഫറൻസിൽ പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടകൾ അടക്കേണ്ട അവസ്ഥ ഉണ്ടാകും. സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളിൽ എത്തുന്നവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.

Story Highlights: parallel market in ernakulam to shut down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here