Advertisement

കൊവിഡ് രോഗബാധ: സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

July 1, 2020
Google News 2 minutes Read

കൊവിഡ് രോഗബാധ ചൂണ്ടിക്കാട്ടി സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി മഹേന്ദര്‍ സിംഗ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മഹേന്ദര്‍ സിംഗ് യാദവ് തീവ്രപരിചരണ വിഭാഗത്തിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.

ജാമ്യം അനുവദിച്ചാല്‍ ഇതേ കാരണം പറഞ്ഞു കൂടുതല്‍ പ്രതികള്‍ കോടതിയെ സമീപിക്കുമെന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചു. 1984ല്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിഖ് മതവിശ്വാസികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയത്. കലാപമുണ്ടാക്കിയ കേസില്‍ മുന്‍ കൗണ്‍സിലറായ മഹേന്ദര്‍ സിംഗ് യാദവിന് മൂന്ന് വര്‍ഷം തടവ് വിധിക്കുകയായിരുന്നു.

 

Story Highlights: Supreme Court rejects bail plea of ​​anti-Sikh riot accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here