ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതീകാത്മക കേരളാ ബന്ദ് നടത്തി യൂത്ത്‌കോണ്‍ഗ്രസ്

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതീകാത്മക കേരളാ ബന്ദ് നടത്തി യൂത്ത്‌കോണ്‍ഗ്രസ്. 15 മിനിറ്റ് വഴിയരികില്‍ വാഹനങ്ങള്‍ ഓഫ് ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം. സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിലാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. ആയിരം കേന്ദ്രങ്ങളില്‍ 25 വാഹനങ്ങള്‍ വീതം ഓഫ് ചെയ്തിട്ടുകൊണ്ടായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
പ്രതീകാത്മക കേരളാ ബന്ദ് എന്ന പേരില്‍ ഇരുപത്തിഅയ്യായിരത്തോളം വാഹനങ്ങളുടെ എഞ്ചിന്‍ ഓഫ് ചെയ്തുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഐക്യദാര്‍ഢ്യവുമായെത്തി.
തിരുവനന്തപുരത്ത് ഏജീസ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കാളികളായി. പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ നേതൃത്വം നല്‍കി.
Story Highlights: Youth Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here